Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Draft Notification

Palakkad

ക​സ്തൂ​രി​രം​ഗ​ൻ ക​ര​ട് വി​ജ്ഞാ​പ​നം ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു

പാ​ല​ക്കാ​ട്: ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​ത​യി​ല്ലാ​തെ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​താ​സ​മി​തി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
പ്ര​തി​ഷേ​ധ സം​ഗ​മം പാ​ല​ക്കാ​ട് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര​വി​ജ്ഞാ​പ​ന​പ്ര​കാ​രം കേ​ര​ള​ത്തി​ലെ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

എ​ന്നാ​ൽ, യാ​തൊ​രു വ്യ​ക്ത​ത​യു​മി​ല്ലാ​ത്ത നി​ര​വ​ധി പ്ലാ​നു​ക​ളാ​ണ് ഈ ​വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ വി​ല്ലേ​ജു​ക​ളി​ലെ​യും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യാ​ണ് ഈ ​പ്ലാ​ൻ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് സം​സ്ഥാ​ന​സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും അ​തു കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​നോ മ​ന​സി​ലാ​ക്കാ​നോ സാ​ധി​ക്കു​ന്നി​ല്ല. ത​ങ്ങ​ളു​ടെ കൃ​ഷി​ഭൂ​മി ഇ​എ​സ്എ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് സാ​ധാ​ര​ണ ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. അ​തി​നാ​ൽ​ത്ത​ന്നെ വി​ജ്ഞാ​പ​നം​വ​ന്ന് 60 ദി​വ​സ​ത്തി​ന​കം നി​യ​മാ​നു​സൃ​ത​മാ​യി എ​തി​ർ​പ്പു​ക​ൾ അ​റി​യി​ക്കാ​നും സാ​ധ്യ​മ​ല്ല.

ക​ർ​ഷ​ക​രെ ഇ​രു​ട്ടി​ൽ​നി​ർ​ത്തി അ​വ​രു​ടെ കൃ​ഷി​ഭൂ​മി ഇ​എ​സ്എ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​രും​ചേ​ർ​ന്ന് ന​ട​ത്തു​ന്ന ഈ ​അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​നെ​തി​രേ യോ​ഗം ശ​ക്ത​മാ​യ അ​മ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി.

ജ​ന​വാ​സ​മേ​ഖ​ല​ക​ളേ​യും തോ​ട്ട​ങ്ങ​ള‌േ​യും കൃ​ഷി​സ്ഥ​ല​ങ്ങ​ളെ​യും ഒ​ഴി​വാ​ക്കി ത​യാ​റാ​ക്കി​യ കൃ​ത്യ​മാ​യ പ്ലാ​ൻ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് മ​ന​സി​ലാ​കു​ന്ന വി​ധ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നു സ​മി​തി സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.

ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​നം പാ​ലി​ച്ച് ഒ​രു ക​ർ​ഷ​ക​ന്‍റെയും കൃ​ഷി​ഭൂ​മി ഇ​എ​സ്എ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ കേ​ര​ള​സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ക​ർ​ഷ​ക​വ​ഞ്ച​ന​യു​മാ​യാ​ണ് ഇ​നി​യും കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ങ്കി​ൽ കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​രെ​യും ഇ​എ​സ്എ​യി​ൽ ഉ​ൾ​പ്പെ​ട്ട വി​ല്ലേ​ജു​ക​ളി​ലെ പൊ​തു​ജ​ന​ങ്ങ​ളെ​യും അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നു രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബോ​ബി ബാ​സ്റ്റ്യ​ൻ പൂ​വ​ത്തു​ങ്ക​ൽ അ​റി​യി​ച്ചു. സെ​ക്ര​ട്ട​റി കെ.​എ​ഫ്. ആ​ന്‍റ​ണി, ട്ര​ഷ​റ​ർ ജോ​സ് മു​ക്ക​ട, തോ​മ​സ് ആ​ന്‍റ​ണി, ജോ​സ് വ​ട​ക്കേ​ക്ക​ര, ഷി​ബു കാ​ട്ട​റു​കു​ടി, ജോ​മി ജോ​ർ​ജ്, ബെ​ന്നി മ​റ്റ​പ്പ​ള്, ഷെ​ളി റാ​വു, ജി​നി ജോ​സ​ഫ്, ജീ​ജോ അ​റ​ക്ക​ൽ, എ​ലി​സ​ബ​ത്ത് മു​സോ​ളി​നി, ദീ​പ ബൈ​ജു എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up